ഷിക്കാഗോ സോഷ്യല്‍ ക്ലബിനു നവനേതൃത്വം
Friday, January 15, 2021 7:26 PM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബിനു കൈതക്കത്തൊട്ടി (പ്രസിഡന്‍റ്), ബൈജു ജോസ് (വൈസ് പ്രസിഡന്‍റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടച്ചേരിയില്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി പീറ്റര്‍ കുളങ്ങര, ജിബി കൊല്ലപ്പിള്ളി, റോണി തോമസ്, സണ്ണി ഇടിയാലി, സജി തേക്കുംകാട്ടില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബൈജു കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് പെരികലം എന്നിവരേയും തെരഞ്ഞെടുത്തു.

കൊറോണ മഹമാരിയുടെ കാലഘട്ടത്തില്‍ വലിയ പരിപാടികള്‍ക്ക് ഒന്നും അവസരം ഇല്ലെങ്കിലും സോഷ്യല്‍ ക്ലബിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പ്രസിഡന്‍റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു.

പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തിലുള്ള മുന്‍ എക്‌സിക്യൂട്ടീവിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ സ്ലാഘനീമാണെന്ന് പുതിയ എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം