വാ​ഹ​ന​മോ​ഷ​ണ കേ​സി​ൽ പ​തി​മൂ​ന്നു വ​യ​സു​കാ​ര​ന് ഏ​ഴു വ​ർ​ഷം ത​ട​വ്
Monday, November 23, 2020 9:57 PM IST
അ​ർ​ബാ​ന (ഇ​ല്ലി​നോ​യ്): സെ​ൻ​ട്ര​ൽ ഇ​ല്ലി​നോ​യി​ൽ നി​ന്നു​ള്ള പ​തി​മൂ​ന്നു വ​യ​സു​കാ​ര​ന് കാ​ർ മോ​ഷ​ണ കേ​സി​ൽ ഏ​ഴു വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ചു. ഓ​ഗ​സ്റ്റി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പ​തി​മൂ​ന്നു​കാ​ര​ന് ശി​ക്ഷ വി​ധി​ച്ച​ത് ന​വം​ബ​ർ 18 നാ​യി​രു​ന്നു. ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന പ്ര​തി​യു​ടെ അ​പേ​ക്ഷ ചാം​പ്യ​ൻ കൗ​ണ്ടി ജ​ഡ്ജി അം​ഗീ​ക​രി​ച്ചി​ല്ല.

ജൂ​ണ്‍ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് പ​തി​മൂ​ന്നു​കാ​ര​ൻ മോ​ഷ്ടി​ച്ച​ത്. ആ​ദ്യ വാ​ഹ​ന​മോ​ഷ​ണ​ത്തി​നു ശേ​ഷം ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും വീ​ണ്ടും മ​റ്റൊ​രു മോ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്തു. ഓ​ഗ​സ്റ്റി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഹോം ​ഡി​റ്റ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​ന​മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി.

സെ​പ്റ്റം​ബ​റി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജ​യി​ലി​ല​യ​ക്കാ​തെ വീ​ണ്ടും ഹോം ​ഡി​റ്റ​ൻ​ഷ​നി​ൽ വി​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​ഞ്ചാ​മ​ത്തെ വാ​ഹ​നം മോ​ഷ്ടി​ച്ച​ത്. ന​ന്നാ​കാ​ൻ പ​ല അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്രൊ​ബേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് അ​സി. പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും, സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ് കു​ട്ടി​യെ​ന്നു കോ​ട​തി ചൂ​ണ്ടി​കാ​ട്ടി.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ