അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും യുവതിയെ പുറത്താക്കി
Friday, November 20, 2020 4:59 PM IST
ന്യൂജേഴ്സി : ന്യൂവാർക് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽനിന്ന് ജോർദാൻ-അമേരിക്കൻ മുസ് ലിം യുവതിയെ ഇറക്കിവിട്ടു . ഈ പൊതു തെഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിച്ച അമാനി അല്‍ ഖതേബ് (29) എന്ന യുവതിയെ ആണ് പുറത്താക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാ‍യതാണെത്രെ വിമാനത്തില്‍ നിന്നും പുറത്താക്കാൻ കാരണം.

അതേസമയം പ്രീ ചെക്കിനിടയില്‍ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. അയാൾക്കു പ്രത്യേക പരിഗണന നൽകുന്നെണ്ടെന്ന് ആരോപിച്ചാണ് യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മിൽ തർക്കം ആരംഭിച്ചത് .

ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അൽ ഖതത്ബെയെ ഡീറ്റൈൻ ചെയ്തതായി പോർട്ട് അതോറിറ്റി പോലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു .അമേരിക്കൻ എയർലൈൻസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ