ലൈറ്റ് ദ കാൻഡിൽ സംഗീതനിശ നവംബർ 21 ന്
Thursday, November 19, 2020 6:44 PM IST
സാൻഫ്രാൻസിസ്കോ: ലൈറ്റ് ദ കാൻഡിൽ ഇന്‍റർനാഷണലിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജേർണി ഓഫ് ലൈറ്റ് നവംബർ 21ന് (ശനി) നടക്കും. ടീം ഹാർട്ട് ബീറ്റ്സ് ആണ് നേതൃത്വം നൽകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിർധനരായ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ലൈറ്റ് ദ കാൻഡിൽ ഇന്‍റർനാഷണൽ. കലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ജോൺ ചാണ്ടി, കുര്യൻ വർഗീസ്, ജോൺ ഗീവർഗീസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

സൂമിൽ 867 4211 1123 എന്ന ഐഡിയിലും 241418 എന്ന പാസ്കോഡിലും, യൂട്യൂബിൽ ലൈറ്റ് ദ കാൻഡിൽ 10 year Anniversary Program എന്ന ലിങ്കിലും ശനി വൈകുന്നേരം 5.30 മുതൽ സംപ്രേഷണം ഉണ്ടാകും.

വിവരങ്ങൾക്ക് : 408 884 3983, 408 896 2109 .

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ