പ്രവാസി മലയാളി ഫെഡറേഷന്‍ അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷിക്കുന്നു
Wednesday, October 28, 2020 11:49 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ കേരളപിറവി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വെര്‍ച്ചല്‍ സ്റ്റുഡിയോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുന്നില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ മികച്ച പ്രവാസി കര്‍ഷകനെയും, കേരളത്തിലെ മികച്ച കര്‍ഷകനെയും ആദരിക്കും. പ്രവാസി മലയാളി ഫെഡറേഷന്റെ ലോഗോ പ്രകാശനവും, ഫ്‌ളാഗും, പ്രവാസി മലയാളി ഫെഡറേഷന്റെ ടൈറ്റില്‍ സോങ്ങും പ്രകാശനവും നടക്കും. പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും ടിവി സംസ്‌കാരയുടെ ചെയര്‍മാനുമായ മോണ്‍സണ്‍ മാവുങ്കലിന്റെ നേതൃത്വത്തില്‍ ആണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ജെഷിന്‍ പാലത്തിങ്കല്‍ സ്വാഗതം പറയുന്ന പരിപാടിയില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന കോഡിനേറ്റര്‍ ബിജു കെ തോമസ് അതിഥികളെ പരിചയപ്പെടുത്തും. തീം സോങ്ങ് എറണാകുളം ജില്ലാ കളക്ടര്‍ പ്രകാശനം നിര്‍വഹിക്കും. പ്രഫ.എം കെ സാനു മുഖ്യപ്രഭാക്ഷണം നടത്തും.

ചലച്ചിത്ര താരങ്ങളായ ബാല, ജയരാജ് പി എംഎഫ് ചെയര്‍മാന്‍ ഡോ :ജോസ് കാനാട്ട് (ന്യൂയോര്‍ക്ക്), ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ), ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം (കുവൈറ്റ്), വൈസ് പ്രസിഡന്റ് സാജന്‍ പട്ടേരി, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ (ഓസ്ട്രേലിയ), ഗ്ലോബല്‍ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. ഷാഗീത കമാല്‍, ജോര്‍ജ് പടിക്കക്കുടി, സാബു ചെറിയാന്‍, ബിജു കര്‍ണന്‍, മീഡിയ കോഡിനേറ്റര്‍ പി.പി ചെറിയാന്‍, ഗ്ലോബല്‍ ജോ: സെക്രട്ടറി ജോസഫ് പോള്‍, ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ പ്രേമമേനോന്‍, ജോ. സെക്രട്ടറി ജയന്‍ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും, ട്രഷറര്‍ ഉദയകുമാര്‍ നന്ദി രേഖപ്പെടുത്തും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍ (മീഡിയ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍)