ഫോ​മാ ഗ്രേ​റ്റ്ലേ​ക്സ് റീ​ജ​ണ്‍ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കേ​ര​ള​പി​റ​വി ദി​നാ​ഘോ​ഷ​വും
Wednesday, October 28, 2020 12:53 AM IST
ഡി​ട്രോ​യി​റ്റ്: ഫോ​മാ ഗ്രേ​റ്റ്ലേ​ക്സ് റീ​ജ​ണ്‍ 2020-2022 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും 64-മ​ത് കേ​ര​ള​പി​റ​വി ദി​നാ​ഘോ​ഷ​വും ഒ​ക്ടോ​ബ​ർ 31 ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് നോ​വാ​യ് ധാ​വ​ത് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്ക​പ്പെ​ടും.. ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ഗ്രേ​റ്റ്ലേ​ക്സ് റീ​ജി​യ​ണ്‍ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി കൃ​ഷ്ണ​ൻ കേ​ര​ള​പി​റ​വി​ദി​ന സ​ന്ദേ​ശം ന​ൽ​കും. ഫോ​മ നാ​ഷ​ണ​ൽ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യ മാ​ത്യൂ​സ് ചെ​രു​വി​ൽ, ആ​ർ​വി​പി ബി​നോ​യ് ഏ​ലി​യാ​സ്, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, ബി​ജോ ജെ​യിം​സ് ക​രി​യാ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫോ​മാ മു​ൻ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യി​ൻ മാ​ത്യൂ​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, മു​ൻ ആ​ർ​വി​പി സു​രേ​ന്ദ്ര​ൻ നാ​യ​ർ, ഡി​ട്രോ​യി​റ്റ് കേ​ര​ള​ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് അ​ല​ക്സ്, ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​ട്ടി, മി​ന്ന​സോ​ട്ട മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മു​ട്ടാ​ശേ​രി​ൽ, മി​ഷി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു ഉ​മ്മ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ക്കും.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല