തോമസ് ജോൺ ഡാളസിൽ അന്തരിച്ചു
Wednesday, September 23, 2020 5:59 PM IST
ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ തോമസ് ജോൺ (85) ഡാളസിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 25 ന് (വെള്ളി) രാവിലെ 10ന് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ.

1955-75 വരെ ഇന്ത്യൻ ആർമിയിൽ മിലിട്ടറി എൻജിനീയറിംഗ് സർവീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന പരേതൻ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി വടക്കെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നു 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറി. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ അംഗമായിരുന്നു . 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവൺമെന്‍റ് സർവീസുകളിൽ സേവനം ചെയ്തശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു. 2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.

ഭാര്യ: മറിയാമ്മ ഇരവിപേരൂർ ഊരിയകുന്നത്ത് കുടുംബാംഗം. മക്കൾ: സ്റ്റാൻലി, സ്റ്റെഫനി. മരുമക്കൾ: മെറീന , ജെയ്സൺ . കൊച്ചുമക്കൾ : അമാൻഡ ജോൺസൺ , കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവിയിൽ www.provisiontv.in

റിപ്പോർട്ട്: പി.പി. ചെറിയാൻ