ഹൂസ്റ്റൺ സെന്‍റ് തോമസ് സിഎസ്ഐ ചർച്ചിന് പുതിയ ദേവാലയം; നിർമാണോദ്ഘാടനം സെപ്റ്റംബർ 19 ന്
Saturday, September 19, 2020 6:04 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് തോമസ് സിഎസ്ഐ ചർച്ചിന്‍റെ നിർമാണോദ്ഘാടനം സെപ്റ്റംബർ 19 ന് രാവിലെ 10ന് സിഎസ്ഐ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ നിർവഹിക്കും.

16520 ചിംമ്നിറോക് (chimney rock) റോഡിൽ പുതുതായി വാങ്ങിയ സ്ഥലത്ത് നിർമാണം ആരംഭിച്ച്, 2021 മധ്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന . ചടങ്ങിലേക്ക് എല്ലാ വിശ്വാസ സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

450 പേരെ ഉൾകൊള്ളത്തക്ക വിധത്തിൽ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളിൽ ഹൂസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്‍റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികൾ അറിയിച്ചു.

ബ്രിട്ടീഷ് അധിനിവേശ സമയത്തുണ്ടായിരുന്ന ആംഗ്ലിക്കൻ, യുണൈറ്റഡ് ചർച്ച് ഇൻ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയൻ, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകൾ ഒന്നിച്ചു ചേർന്നു 1947 ൽ രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22 ഭദ്രാസനവും 14,000 ഇടവകകളും 3.8 ദശലക്ഷം അംഗങ്ങളുള്ള ഒരു ആഗോള സഭയായി മാറി. ചെന്നൈ ആണ് ആഗോള സിഎസ്ഐ സഭയുടെ ആസ്ഥാനം. ആതുരശുശ്രൂഷാ സേവന രംഗങ്ങളിൽ പ്രാവീണ്യം നേടിയവരിൽ ചിലർ നോർത്ത് അമേരിക്കയിലേക്ക് കുടിയേറി. അവരിൽ ചിലർ അമേരിക്കയിലെ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിലും എത്തിച്ചേർന്നു. അങ്ങനെ ഇവിടെ എത്തിച്ചേർന്ന 22 കുടുംബങ്ങൾ ഒന്നിച്ച് 1988 ൽ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അംഗീകാരത്തോടെ സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ രൂപീകരിക്കുകയും 1991 ൽ 13630 (Almeda school road) അൽമേഡ സ്കൂൾ റോഡിൽ 200 പേർക്ക് ഒരുമിച്ചു വന്നു ആരാധിക്കത്തക്ക വിധത്തിലുള്ള ഒരു ദേവാലയം നിർമിക്കുകയും ചെയ്തു. അചഞ്ചലമായ ദൈവ ആശ്രയത്തിൽ 28 വർഷം പിന്നിടുമ്പോൾ ഇന്ന് സെന്‍റ് തോമസ് സിഎസ്ഐ ചർച്ചിന്‍റെ ഭാഗമായി 132 കുടുംബങ്ങളാണുള്ളത്.

വിവരങ്ങൾക്ക്: റവ: ജിജോ എബ്രഹാം (വികാരി) (214) 444-0057
ജോൺ ഡബ്ലിയു (ബിൽഡിംഗ് കമ്മിറ്റി കൺവീനർ) വർഗീസ് (832) 877 5545.

റിപ്പോർട്ട്: അജു വാരിക്കാട്