ടെ​ക്സ​സി​ൽ കോ​വി​ഡ് മ​ര​ണം 6000 ക​വി​ഞ്ഞു; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 400,000
Thursday, July 30, 2020 10:36 PM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ൽ ഇ​ന്ന​ലെ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ് ഡാ​ഷ് ബോ​ർ​ഡി​ൽ പോ​സ്റ്റു ചെ​യ്ത ക​ണ​ക്കു​ക​ള​നു​സ​രി​ച്ചു കോ​വി​ഡ് 19 വൈ​റ​സ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6190 ഉം ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 403307 ആ​യി. ടെ​ക്സ​സി​ൽ ജൂ​ലൈ 29 ന് ​മാ​ത്രം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 313 ആ​ണ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ​തി​നു​ശേ​ഷം ഇ​ത്ര​യും മ​ര​ണം ഒ​രു ദി​വ​സം സം​ഭ​വി​ക്കു​ന്ന​താ​ദ്യ​മാ​ണ്. ഇ​തി​നു മു​ൻ​പ് (തി​ങ്ക​ളാ​ഴ്ച) 197 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന​നു​സ​രി​ച്ചു​ള്ള ക​ണ​ക്കാ​ണി​ത്.

ജൂ​ലൈ 17ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 307572 ആ​യി​രു​ന്ന​ത് 12 ദി​വ​സ​ത്തി​നു​ള്ളി​ൽ 400000 ത്തി​ല​ധി​ക​മാ​യ​തു ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.

ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 16നു ​ശേ​ഷം ആ​യി​ര​ത്തി​നു മു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ജൂ​ലൈ 29 ബു​ധ​നാ​ഴ്ച​യാ​ണ് (1045). ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് പൊ​തു​വെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ​യും മ​രി​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ട്ടെ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​ത്.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ താ​ര​ത​മ്യേ​ന കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ജൂ​ലൈ 29 ന് 610 ​പോ​സി​റ്റീ​വ് കേ​സ്‌​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത് ഹാ​രി​സ് കൗ​ണ്ടി​യി​ലാ​ണ് (67660), തൊ​ട്ടു​പു​റ​കി​ൽ ഡാ​ള​സ് കൗ​ണ്ടി (48028).

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ