സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസ്: ടേബിൾ ടോക്ക് ജൂലൈ 17ന്
Friday, July 10, 2020 6:46 PM IST
ഡാളസ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളും ആക്രമസംഭവങ്ങളും യുവാക്കളുടെ മനസിനെ എത്രമാത്രം വൃണപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും വിജയകരമായി തരണം ചെയ്യാനാകുമെന്നും ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്രദറൺ‍ കോൺഫറൻസ് ടേബിൾ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ജൂലൈ 17 നു (വെള്ളി) ഡാളസ് സമയം വൈകിട്ട് 7 നുള്ള ടേബിൾ ടോക്കിൽ പ്രമുഖ യൂത്ത് മിനിസ്റ്റേഴ്സായ റെ ഗൊൺസാലസ്, റോഡ് ഡ്യുബെറി, ജേക്കബ് തോമസ്, ഡാൻ ലിം, നാറ്റ് ബ്രാംസെൻ തുടങ്ങിയവർ പങ്കെടുക്കും.

യുവജനങ്ങൾക്ക് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും അതിനു ശരിയായ ഉത്തരം നൽകുന്നതിനും ക്രമീകരണം ചെയ്തിട്ടുള്ളതായി സംഘാടകർ അറിയിച്ചു.
സഭാ വിത്യാസമില്ലാതെ ഏതൊരാൾക്കും ഈ വെർച്ച്വൽ മീറ്റിൽ പങ്കെടുക്കാം.

വിവരങ്ങൾക്ക് : ഐസക്ക് സാമുവേൽ (സെക്രട്ടറി), ഫിലിപ്പ് വടക്കൻ (ട്രഷറർ), മോഹൻ എം. ഒ. (അസി. ട്രഷറർ), ചാൾസ് ഡാനിയേൽ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.http://www.brethern.com ലും വിവരങ്ങൾ ലഭ്യമാണ്. [email protected] വഴിയും കൂടുതൽ വിവരങ്ങൾ ലഭിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ