ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ന്യൂജേഴ്‌സി കേരള ചാപ്റ്ററിന് പുതിയ വർക്കിംഗ് കമ്മിറ്റി
Tuesday, May 26, 2020 1:36 PM IST
ന്യൂജേഴ്‌സി : ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരളയുടെ ന്യൂ ജേഴ്‌സി ചാപ്റ്റർ രൂപീകരിച്ചു. മേയ്‌ 20നു വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലൂടെ ചാപ്റ്ററിന്‍റെ രൂപീകരണവും താൽക്കാലിക വർക്കിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടന്നത്.

പുതിയ ഭാരവാഹികളായി രാജീവ് മോഹൻ (വർക്കിംഗ് പ്രസിഡന്‍റ്), ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കൽ (ജനറൽ സെക്രട്ടറിമാർ), എൽദോ പോൾ, ജോഫി മാത്യു (സെക്രട്ടറിമാർ), ഷിജോ പൗലോസ്, മേരി ജോബ് (വൈസ് പ്രസിഡന്‍റുമാർ), ബിജു കൊമ്പശേരിൽ (ഐ ടി വിഭാഗം ചെയർമാൻ), മോബിൻ സണ്ണി (പ്രോഗ്രാം കോഓർഡിനേറ്റർ), സാജു മാരോത്ത് (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെയിംസ് ജോർജ് , വർഗീസ് തോമസ്, ബൈജു വർഗീസ് , സജിമോൻ ആന്‍റണി, ജോർജ് മുണ്ടഞ്ചിറ, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യൻ, അജയ് ജേക്കബ്, അനിൽ മാത്യു, ദിനു ജോൺ എന്നിവരേയും തെരഞ്ഞെടുത്തു.

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരളയുടെ ന്യൂ ജേഴ്‌സി ചാപ്റ്റർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നും നിയുക്ത പ്രസിഡന്‍റ് രാജീവ് മോഹൻ, ജനറൽ സെക്രട്ടറിമാർ ബിജു വലിയകല്ലുങ്കൽ, ജോസഫ് ഇടിക്കുള എന്നിവർ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂജേഴ്‌സി ചാപ്റ്റർ രൂപീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു നാഷണൽ കോർഡിനേറ്റർ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ജിനേഷ് തമ്പി പറഞ്ഞു.

യോഗത്തിൽ ഐഒസി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതിനിധിയായി വിശാഖ് ചെറിയാൻ പങ്കെടുത്തു. ന്യൂ ജേഴ്‌സി ചാപ്റ്റർ രൂപീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഐഒസി കേരളാ ഘടകം നാഷണൽ പ്രസിഡന്‍റ് ലീല മാരേട്ട് അറിയിച്ചു.

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വവുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായും കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകരെ ഉൾപ്പെടുത്തി ചാപ്റ്റർ വിപുലീകരിക്കുന്നതിനും യോഗം തെരഞ്ഞെടുത്ത കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച്‌ കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാൻ ഓവർസീസ്‌ കോൺഗ്രസ്‌ സഘടനകളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

മറ്റു പദവികളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അടുത്ത യോഗത്തിലുണ്ടാവുമെന്നും പുതിയതായി പാർട്ടിയുടെ നേതൃത്വനിരയിലേക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് മുൻഗണന ഉണ്ടാവുമെന്നും കമ്മിറ്റി അറിയിച്ചു

വിവരങ്ങൾക്ക് : രാജീവ്‌ മോഹൻ 336-745-8557, ജോസഫ്‌ ഇടിക്കുള 201-421-5303, ബിജു തോമസ്‌ വലിയകല്ലുങ്കൽ 201-723-7664, എൽദൊ പോൾ 201-370-5019, ജോഫി മാത്യു 973-723-3575, ഷിജോ പൗലോസ് 201-238-9654, ബിജു കൊമ്പശേരിൽ 201-681-2750, ജിനേഷ് തമ്പി 347-543-6272.

റിപ്പോർട്ട് : ജോസഫ് ഇടിക്കുള