പ്രവാസി മലയാളികളെ സഹായിക്കുവാന്‍ ഒസിഐ സെല്‍ ആരംഭിച്ചു
Friday, December 6, 2019 8:59 PM IST
അവധിക്കാലം വരവേല്‍ക്കുവാന്‍ തയാറെടുക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ദുരിതത്തിലാക്കി വിവിധ എയര്‍ലൈനുകള്‍ കൊണ്ടുവന്നയാത്രാ വിലക്കിനെതിരെ പ്രതികരിക്കുവാനും ഒസിഐ കാര്‍ഡ് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിച്ച് അവയ്ക്ക് ഉത്തരങ്ങള്‍ നല്‍കുവാനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

ഡിസംബര്‍ നാലിന് നടന്ന ടെലി കോണ്‍ഫറന്‍സില്‍ 486 പേരാണ് അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും പങ്കെടുത്തത്. ആരെ വിളിക്കണം എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട ആയിരകണക്കിന് പ്രവാസി മലയാളികള്‍ വിഷമ ഘട്ടത്തിലായിരിക്കുകയാണ്.

അതിന് പരിഹാരമായാണ് താഴെ പറയുന്നവരടങ്ങിയ കമ്മറ്റിക്ക് രൂപം നല്‍കിയത്. ഇനി മുതല്‍ ഒസിഐ, വീസ റിലേറ്റഡ് ആയ ചോദ്യങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

1.അനിയന്‍ ജോര്‍ജ് (ചെയർമാൻ) (908) 337 1289
2.ജിബി തോമസ് (കോര്‍ഡിനേറ്റര്‍) 732
3. ബൈജു വര്‍ഗീസ് (കോഓര്‍ഡിനേറ്റര്‍) 914 3491559
4. തോമസ് ടി. ഉമ്മന്‍ 6317960064
5. പോള്‍ കെ. ജോണ്‍(കോഓര്‍ഡിനേറ്റര്‍) 2535083751
6. അലക്‌സ് തോമസ് (ന്യൂയോര്‍ക്ക്) 914 4730142
7. പി.സി.മാത്യു(ടെക്‌സസ്) 972 999 6877
8. ജോസ് പുന്നൂസ് (ടെക്‌സസ്) 2816874294
9. ജോസ് മണക്കാട്ട് (ഷിക്കാഗൊ) 847 830 4128
10. വിശാഖ് ചെറിയാന്‍ (ഇല്ലിനോയി) 26229001768
11.വിനോദ് കൊണ്ടൂര്‍ (മിഷിഗൺ) 3132084952
12. സാജന്‍ മൂലപ്ലാക്കന്‍ (കലിഫോര്‍ണിയ) (408) 569 7876

13. അനു സക്കറിയാ (പെന്‍സില്‍വേനിയ) 2674962423
14. ജോര്‍ജ് മേലേത്ത് (ജോര്‍ജ് മേലത്ത്) 7709252646
15.ഡോ.ജഗതി നായര്‍ (ഫ്‌ളോറിഡ) 5616328920
16. സുനില്‍ വര്‍ഗീസ്(ഫ്‌ളോറിഡ) 7277934627

20 വയസിനു താഴെയും 50 വയസിനു മുകളിലുമുള്ള ഒസിഐ കാര്‍ഡുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക്, വിവിധ എയര്‍പോര്‍ട്ടുകളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ലൈനുകള്‍ മേല്‍പറഞ്ഞ യാത്രക്കാര്‍ക്ക് യാത്രാ അനുമതി നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്ന നിവേദനം കേന്ദ്ര സര്‍ക്കാറിനും വിവിധ മന്ത്രാലയങ്ങള്‍ക്കും എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കുവാനുള്ള ഒപ്പു ശേഖരണം മേല്‍പ്പറഞ്ഞ കമ്മിറ്റിയുടെ പേരില്‍ ആരംഭിച്ചു കഴിഞ്ഞതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

എല്ലാ പ്രവാസിമലയാളികളും മേല്‍പ്പറഞ്ഞ നിവേദനത്തില്‍ ഒപ്പിടണമെന്ന്, തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യണമെന്നും താല്‍പര്യപ്പെടുന്നു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എപ്പോഴും പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, പ്രശ്‌നം അവിടെ അവതരിപ്പിക്കുമെന്നും വിദേശ, ആഭ്യന്തരകാര്യ വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഫറന്‍സ്‌ കോളില്‍ ഉറപ്പു നല്‍കി.
click her to sign
http://chng.it/8LkgvGRN