ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ(53) അന്തരിച്ചു. പാലക്കാട് തോളന്നൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്.
കാറ്ററിംഗ് അസിസ്റ്റന്റായ പൂളക്കാം പറമ്പിൽ പ്രകാശ് കുമാർ കഴിഞ്ഞ ഒരു വർഷമായി ഡബ്ലിനിൽ താമസിച്ചു വരുകയായിരുന്നു.
ഭാര്യ ഷീബ (നഴ്സ് ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റൽ ഡബ്ലിൻ), മക്കൾ: മിഥുൻ, മാളവിക.