ഡബ്ലിൻ: ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ സ്വദേശി ജിജോ ജോർജ് - സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ(17) അന്തരിച്ചു. ജെലിൻ, ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ സെന്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാംഗമാണ്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ 10 വരെ ലൂക്കൻ ഗ്രിഫ്ഫിൻ ഗ്ലെൻ പാർക്കിലെ 16 നമ്പർ വസതിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.
എസ്കർ ലൊൺ സെമിത്തേരിയിലാണ് സംസ്കാരം.