ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ അയർലൻഡിൽ മാർച്ച് 28 മുതൽ ദിവ്യ കാരുണ്യ അനുഭവ നോമ്പ് കാല ധ്യാനം നടക്കും.
ബ്രദർ പി.ഡി. ഡൊമിനിക്കാണ് ധ്യാനം നയിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കും. ഡബ്ലിൻ ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് കാത്തലിക് ദേവാലയത്തിലാണ് പരിപാടി.
മാർച്ച് 28ന് വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒന്പത് വരെയും 29ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒന്പത് വരെയും 30ന് ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം.