ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ അ​പ​ക​ടം; ഒ​രാൾ മരിച്ചു
Saturday, February 15, 2025 4:13 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഹാം​ബു​ര്‍​ഗ്: ഹാ​ര്‍​ബു​ര്‍​ഗി​നും ലോ​വ​ര്‍ സാ​ക്സ​ണി​യി​ലെ മ​ഷെ​നും ഇ​ട​യി​ലു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ ഒ​രാ​ള്‍ മ​രി​ച്ചു. 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ​താ​യും അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

ജ​ര്‍​മ​ന്‍ ടി​വി താ​രം ബെ​ര്‍​ണാ​ഡ് ഹോ​ക്ക​റും ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു. ഹാം​ബു​ര്‍​ഗി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത്, ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഡോ​യ്ച്ചെ ബാ​ന്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സും ട്രെ​യി​ല​റും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ 291 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.


ട്രെ​യി​ല​റി​ന്‍റെ ഡ്രൈ​വ​ർ അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​ല്ല. ഹാം​ബു​ര്‍​ഗി​ലെ റോ​ണ്‍​ബ​ര്‍​ഗ് ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.