ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്‌​ട​റെ വെ​ടി​വ​ച്ചു കൊ​ന്നു
Thursday, October 3, 2024 11:00 AM IST
ന്യൂ​ഡ​ല്‍​ഹി: ജ​യ്ത്പു​രി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്നു. ഡോ​ക്ട​ര്‍ ജാ​വേ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ളി​ന്ദി കു​ഞ്ചി​ലെ നീ​മ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കാ​യി നീ​മ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഇ​വ​ര്‍. പി​ന്നീ​ട് ഡോ​ക്‌​ട​ര്‍ ജാ​വേ​ദി​നെ കാ​ണ​മെ​ന്ന് മ​റ്റ് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


കാ​ബി​നു​ള്ളി​ല്‍ ക​യ​റി​യ ഉ​ട​ന്‍ അ​ക്ര​മി​ക​ള്‍ ഡോ​ക്ട​റെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.