ജോ​ർ​ജ് കു​ര്യ​ന് ആ​ശം​സ​ക​ളു​മാ​യി ഡി​എം​എ
Tuesday, June 25, 2024 4:48 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സു​ൻ​ഹേ​രി ബാ​ഗ് റോ​ഡി​ലെ ഔ​ദ്യോ​ഗി​ക മ​ന്ത്രി​വ​സ​തി​യാ​യ ഒ​ന്നാം ന​മ്പ​രി​ൽ എ​ത്തി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഷി​കാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജൂ​ലൈ 14നു ​ഡ​ൽ​ഹി​യി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന് ക്ഷ​ണ​ക്ക​ത്തും കൈ​മാ​റി.