ബി​ഷ​പ് ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ലി​നു യാ​ത്ര​യ​യ​പ്പ് നൽകി
Wednesday, June 19, 2024 12:16 PM IST
ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ മ​ല​യാ​ളി കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ(​ഐ​എം​സി) നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച ഇ​ന്‍​ഡോ​ര്‍ ബി​ഷ​പ് ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ലി​നു യാ​ത്ര​യ​യ​പ്പും പു​തു​താ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന ഇ​ന്‍​ഡോ​ര്‍ ബി​ഷ​പ് തോ​മ​സ് മാ​ത്യു കു​ട്ടി​മാ​ക്ക​ല്‍, ഖ്വാ​ണ്ട്വാ ബി​ഷ​പ് അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍​ക്കു സ്വീ​ക​ര​ണ​വും ന​ല്കി.

ജൂ​ണ്‍ 16ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് റാ​ഫേ​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബി​ഷ​പ് തോ​മ​സ് മാ​ത്യു കു​ട്ടി​മാ​ക്ക​ല്‍, ബി​ഷ​പ് ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ല്‍, ബി​ഷ​പ് അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഇ​ന്‍​ഡോ​ര്‍ മ​ല​യാ​ളി കാ​ത്തോ​ലി​ക് സം​ഘ​ട​ന​യു​ടെ കൂ​ട്ടാ​യ്മ​യെ നി​ര്‍​വ​ചി​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക ഏ​കോ​പ​ന​ത്തി​ന്‍റെ​യും തെ​ളി​വാ​ണ് പ​രി​പാ​ടി​യെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ക​ള​രി​മു​റി​യി​ല്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

അ​ല​ക്സ് തോ​മ​സ്, മാ​ത്യു എ​ബ്ര​ഹാം, ജോ​ണ്‍​സ​ണ്‍, മാ​ത്യു എ​ബ്ര​ഹാം, ഡോ. ​ജോ​സ​ഫ് ത​റ​യി​ല്‍, ടി.​വി. ജോ​സ​ഫ്, റോ​സ​ലി​ന്‍റ് ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗം അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തുടർന്ന് ഇ​ന്‍​ഡോ​ര്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി.



ജി​ജു ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘ​വും സെ​ന്‍റ് വി​ന്‍​സെന്‍റ് പ​ള്ളോ​ട്ടി ഇ​ട​വ​ക​യു​ടെ ചെ​ണ്ട​മേ​ള​വും സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സേ​ര്‍​ച്ച് സെന്‍റ​റി​ന്‍റെ നൃ​ത്ത​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.