ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ
Tuesday, June 18, 2024 1:06 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂഡൽഹി: ഭാരതീയ മെത്രാൻ സമിതിക്ക്(സിബിസിഐ) വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെ. സെക്രട്ടറി ജനറൽ, റവ. ഫാ. ചാൾസ് എസ്ഡിബി, റവ. ഫാ. സുശീൽ മോദി, റവ. ഫാ. സെൽവദാസ് എന്നിവർ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കണ്ട് അദ്ദേഹത്തിന്‍റെ സ്ഥാനലബ്ദിയിൽ ആശംസകൾ അറിയിച്ചു.

രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് അനുസരണമായിട്ടുള്ള ഭരണം നടത്തുവാൻ കഴിയട്ടെയെന്നും ഇവർ ആശംസിച്ചു.