ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി. നാട്ടിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തിൽ സൗകര്യം ഒരുക്കിയത്.
രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.