ഡ​ൽ​ഹി​യി​ൽ 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി
Saturday, February 17, 2024 9:41 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ പെ​യി​ന്‍റ് ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി എ​ന്ന് അ​ധി​കൃ​ത​ർ. ആ​ലി​പ്പൂ​രി​ൽ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ത്താ​ണ് വ്യാ​ഴാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 11 പേ​രാ​ണ് തീ​പി​ത്ത​ത്തി​ൽ മ​രി​ച്ച​ത്.

താ​മ​സ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വീ​ട് അ​ന​ധി​കൃ​ത​മാ​യി പെ​യി​ന്‍റ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് വീ​ട്ടി​ൽ പെ​യി​ന്‍റ് വ്യ​വ​സാ​യം ആ​രം​ഭി​ച്ച​തെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ അ​ഖി​ൽ ജെ​യി​നാ​യ​ണ് ഫാ​ക്ട​റി ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​മ്പ​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.