ന്യൂഡൽഹി: പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഡൽഹി ആലിപ്പുറിൽ വ്യാഴാഴ്ച വൈകുന്നേരം സംഭവം.
മൂന്ന് മൃതദേഹങ്ങൾ ഫാക്ടറിക്ക് സമീപത്തുനിന്ന് കണ്ടത്തി. വൈകുന്നേരം 5.30 ഓടെ ഫാക്ടറിയിൽ തീപിടിച്ച വിവരം വിളിച്ചറിയിച്ചതായി അഗ്നിശമന സേന പറഞ്ഞു.
ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.