ഡി​എം​എ​ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു
Wednesday, January 31, 2024 8:20 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പതാക ഉ​യ​ർ​ത്തി.

ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ​വി മ​ണി​ക​ണ്ഠ​ൻ, കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ട്രഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രഷ​റ​ർ പി​എ​ൻ ഷാ​ജി, ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ കെ​വി ബാ​ബു,

ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, ആ​ർ​ജി കു​റു​പ്പ്, എ​സ് അ​ജി​കു​മാ​ർ, സു​ജാ രാ​ജേ​ന്ദ്ര​ൻ, എ​ൻ വി​നോ​ദ് കു​മാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പാ​യ​സവി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.