ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് പ്രാ​ർ​ഥ​നോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം
Thursday, January 18, 2024 4:53 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ടി​ഒ ഇ​ന്ദി​ര ഗാ​ന്ധി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം-2024 സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 40 ദി​ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം 18 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഡി​സം​ബ​ർ 31ന് ​ആ​രം​ഭി​ച്ച ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പ്രാ​ർ​ഥ​നോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് ഇ​ട​വ​ക​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തെ പു​ഷ്പാ​ർ​ച്ച​ന​ക​ളോ​ടും പ്രാ​ർ​ഥ​ന​ക​ളോ​ടും കൂ​ടെ​യാ​ണ് ഇ​ട​വ​ക​ജ​നം സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ക​ലും രാ​ത്രി​യും ആ​രാ​ധ​ന​യി​ലും പ്രാ​ർ​ഥ​ന​യി​ലും ദി​വ്യ​കാ​രു​ണ്യ ഈ​ശോ​യ്ക്ക് മു​ൻ​പി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ഇ​ട​വ​ക സ​മൂ​ഹം വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ലും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നാ​യി ഒ​രു​ങ്ങു​ക​യും ചെ​യ്യു​ന്നു.

40 ദി​ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് സ​മാ​പി​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മോ​ൺ. ജോ​ൺ ചോ​ഴി​ത്ത​റ അ​റി​യി​ച്ചു.