ഡാ​ക്ക് ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Tuesday, January 9, 2024 11:38 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഡാ​ക്കി​ന്‍റെ (ഡ​ൽ​ഹി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​ലെെ​റ്റ്സ്) നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മു​നീ​ർ​ക​യി​ലെ ഹോ​ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റ് & ബാം​ബൂ ഹ​ട്ടി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യും എ​ൻ​ആ​ർ​കെ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ജെ. ​ഷാ​ജി മോ​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ക്ക​റി ഷോ, ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, തീ​റ്റ മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

സം​ഘ​ട​ന​യു​ടെ ഉ​ദേ​ശ​ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ നി​രാ​ലം​ബ​രാ​യ 100 പേ​ർ​ക്ക് ആ​ഴ്ച​യി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടാ​ക്ക് പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യൂ​സ് നി​ർ​വ​ഹി​ക്കും.

സൗ​ത്ത് ഡ​ൽ​ഹി​യി​ലെ നി​ർ​ധ​ന​രാ​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും.

ഔ​ദ്യോ​ദി​ക വെ​ബ്സൈ​റ്റാ​യ www.dakdelhi.com-ന്‍റെ ഉ​ദ്ഘാ​ടാ​നം സം​ഘ​ട​ന സെ​ക്ര​ട്ട​റി വി​ജോ​യ് ഷാ​ൽ നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.