ഇ​മ്മാ​നു​വേ​ൽ സൈ​ല​ന്‍റ് നൈ​റ്റ് ശ​നി​യാ​ഴ്ച
Saturday, December 9, 2023 11:05 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രി​സ്തു​മ​സ് ക​രോ​ൾ പ്രോ​ഗ്രാം ‘ഇ​മ്മാ​നു​വേ​ൽ സൈ​ല​ന്‍റ് നൈ​റ്റ്' ശ​നി​യാ​ഴ്ച മൂ​ന്നി​ന് സെ​ന്‍റ് ലോ​ർ​ക്ക​ൻ​സ് ബോ​യ്സ് നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

പ​രി​പാ​ടി​യി​ൽ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 11 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ക​രോ​ൾ ഗാ​ന​ങ്ങ​ളും നേ​റ്റി​വി​റ്റി പ്ലേ​ക​ളും അ​വ​ത​രി​പ്പി​ക്കും. മി​ക​ച്ച ക​രോ​ൾ സിം​ഗിം​ഗി​നും നേ​റ്റി​വി​റ്റി പ്ലേ​യ്ക്കും പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


ഒ​ന്നാം സ​മ്മാ​നം 251 യൂ​റോ, ര​ണ്ടാം സ​മ്മാ​നം 201 യൂ​റോ, മൂ​ന്നാം സ​മ്മാ​നം 151 യൂ​റോ. കാ​ഷ് പ്രൈ​സു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​മ്മാ​നു​വേ​ൽ തെ​ങ്ങും​പി​ള്ളി​ൽ ആ​ണ്.

സം​ഗീ​ത സാ​ന്ദ്ര​മാ​യ ഈ ​സാ​യം സ​ന്ധ്യ​യി​ലേ​യ്ക്ക് എല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.