ഫ്രാ​ന്‍​സി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; ജർമൻകാരൻ കൊല്ലപ്പെട്ടു
Tuesday, December 5, 2023 3:47 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പാ​രീ​സ്: പാ​രീ​സി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ജ​ർ​മ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഫ്ര​ഞ്ച്, ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സെ​ന്‍​ട്ര​ല്‍ പാ​രീ​സി​ല്‍ വ​ച്ചാ​ണ് അ​ക്ര​മി ക​ത്തി​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത്.

ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഈ​ഫ​ല്‍ ട​വ​റി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന സീ​ന്‍ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ക്വാ​യ് ഡി ​ഗ്രെ​നെ​ല്ലി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.


ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ർ​മാ​ദ് ആ​ർ. (26) എ​ന്ന ഫ്ര​ഞ്ച് പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എ​ന്നു​വി​ളി​ച്ചാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡ​ർ​മാ​നി​ൻ അ​റി​യി​ച്ചു.

പ​ല​സ്തീ​നി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലും മു​സ്‌​ലിം​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ ത​നി​ക്കു വി​ഷ​മ​മു​ള്ള​താ​യി അ​ക്ര​മി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.