അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഒന്പതിന് ബ​ർ​മിം​ഗ്ഹാമിൽ
Sunday, December 3, 2023 1:25 PM IST
ബാബു ജോസഫ്
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഈ ​മാ​സം ഒ​ന്പ​തി​ന് ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും. ഷെക്കീന ടിവി ന്യൂ​സി​ന്‍റെ സാ​ര​ഥി​യും പ്ര​മു​ഖ ആ​ത്മീ​യ വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ വ​ച​ന ശു​ശ്രൂ​ഷ ന​യി​ക്കും.

ഫാ.​സോ​ജി ഓ​ലി​ക്ക​ൽ 2009ൽ ​തു​ട​ക്ക​മി​ട്ട ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​ഷേ​കാ​ഗ്നി​യാ​യി പ​തി​നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ൻ 2023 മു​ത​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.​


ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​നേ​കം ശു​ശ്രൂ​ഷ​ക​ളാ​ണ് യു​കെ അ​ഭി​ഷേ​കാ​ഗ്നി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.