യു​കെ​യി​ൽ കാണാതായ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ മ​രി​ച്ചനി​ല​യി​ൽ
Saturday, December 2, 2023 10:10 AM IST
ല​ണ്ട​ൻ: യു​കെ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മി​ത്കു​മാ​ർ പ​ട്ടേ​ൽ(23) ആ​ണ് മ​രി​ച്ച​ത്. ല​ണ്ട​നി​ലെ തെ​യിം​സ് ന​ദി​യി​ൽ നി​ന്നാ​ണ് മി​ത്കു​മാ​റി​ന്‍റെ മൃ​ത​ദ​ഹേം ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​റി​ലാ​ണ് മി​ത്കു​മാ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി ല​ണ്ട​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 17 മു​ത​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

തി​രോ​ധാ​ന​ത്തി​നു പി​ന്നാ​ലെ മി​ത്കു​മാ​റി​ന്‍റെ ബ​ന്ധു ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. ഈ ​തു​ക കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.