ക്രി​സ്മ​സ് ആ​ൽ​ബം "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' ഇ​ന്ന് റി​ലീ​സ് ചെ​യ്യും
Friday, December 1, 2023 10:54 AM IST
ബ​ർ​ലി​ൻ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് സം​ഗീ​ത​മ​യ​മാ​ക്കാ​ൻ ഹൃ​ദ്യ​മാ​യ ഒ​രു താ​രാ​ട്ടു ഗീ​ത​വു​മാ​യി ആ​സ്വാ​ദ​ക​രി​ലെ​ത്തു​ന്നു.

1999, 2003, 2015, 2019, 2020, 2022 വ​ർ​ഷ​ങ്ങ​ളി​ലെ സൂ​പ്പ​ർ ഹി​റ്റ് ക്രി​സ്മ​സ് ആ​ൽ​ബ​ങ്ങ​ൾ​ക്കു ശേ​ഷം 2023ൽ ​കു​മ്പി​ൾ ക്രി​യേ​ഷ​ൻ​ഷ​ൻ​സ് പ്ര​വാ​സി ഓ​ൺ​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് താ​രാ​ട്ടു​ഗീ​തം "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.


ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ മെ​ല​ഡി റാ​ണി​യാ​യ അ​ലീ​നി​യ സെ​ബാ​സ്റ്റ്യ​ന്‍റെ ആ​ലാ​പ​ന​ത്തി​ൽ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ മാ​സ്മ​ര സം​ഗീ​ത​ത്തി​ൽ യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ൽ അ​ണി​യി​ച്ചൊ​രു​ന്ന "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' ഡി​സം​ബ​ർ ഒ​ന്നി​ന് യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.

https://www.youtube.com/@KUMPILCREATIONS