മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ച ജോ​യി അ​ഗ​സ്റ്റി​ന്‍റെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച
Tuesday, November 28, 2023 11:43 AM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ റോ​ച്ച്ഡെ​യി​ലി​ല്‍ അ​ന്ത​രി​ച്ച ജോ​യി അ​ഗ​സ്റ്റി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് പാ​ട്രി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ട​വാ​ങ്ങ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ് മാ​ർ.​ജോ​സ​ഫ് ശ്രാ​മ്പി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് റോ​ച്ച്ഡെ​യി​ലി​ല്‍ ഡെ​ൻ​ഹ്ര​സ്റ്റ് സെ​മി​ത്തേ​രി​യി​ൽ ആ​ണ് സം​സ്‌​ക്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

ഇ ​മാ​സം 14നാ​ണ് എ​ല്ലാ​വ​രെ​യും സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി ജോ​യ് അ​ഗ​സ്റ്റി​ൻ മ​ര​ണ​മ​ട​ഞ്ഞ​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം.


ഇ​ള​യ​മ​ക​ൾ ജീ​ന​യു​ടെ വി​വാ​ഹ​ത്തി​ന് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി‌​യാ​യ ജോ​യ് ക​ക്കാ​ട്ടു​പ​ള്ളി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മേ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ന​യ​ന, ജി​ബി​ൻ, ജീ​ന. മ​രു​മ​ക്ക​ൾ: പ്ര​ശാ​ന്ത്, ചി​പ്പി.

ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്: St. Patrick Church, Watts street, Rochdale, OL120HE. സെ​മി​ത്തേ​രി​യു​ടെ അ​ഡ്ര​സ്: Denehurst Cemetry163 Sandy Ln, Rochdale OL11 5DY.

വാർത്ത: സാബു ചുണ്ടക്കാട്ടിൽ