ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വം
Tuesday, November 28, 2023 11:33 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വം ചൊ​വ്വാ​ഴ്ച (വൃ​ശ്ചി​കം 12) ന​ട​ക്കും.

രാ​വി​ലെ 5 30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി​ഹോ​മം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ, വൈ​കു​ന്നേ​രം ആ​റി​ന് മ​ഹാ​ദീ​പാ​രാ​ധ​ന​യും പ​ന്ത്ര​ണ്ട് വി​ള​ക്ക് ദ​ർ​ശ​ന​വും ന​ട​ക്കും.

രാ​ത്രി ഏ​ഴ് മു​ത​ൽ ഗു​രു​ഗ്രാം അ​യ്യ​പ്പാ സേ​വാ സ​മ​തി​യു​ടെ ഭ​ജ​ന​യും എ​ട്ടി​ന് പ​ടി​പൂ​ജ അ​യ്യ​പ്പ ദ​ർ​ശ​ന​വും ന​ട​ക്കും. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

അ​ന്നേ ദി​വ​സ​ത്തെ പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 012-440 044 79, 931 187 4983 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.