ഡി​എം​എ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ​രേ​ശ​ന് ഡോ​ക്‌​ട​റേ​റ്റ്
Sunday, November 26, 2023 12:01 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ​രേ​ശ​ന് മാ​ന​വി​ക സേ​വ​ന​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു. വേ​ൾ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ, മാ​നു​ഷി​ക സേ​വ​ന​രം​ഗ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഭി​ന്ന ഹോ​ട്ടാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഈ ​മാ​സം 23ന് ​ഭു​വ​നേ​ശ്വ​റി​ലെ ജ​യ​ദേ​വ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഛത്തീ​സ്ഗ​ഡ്‌ ഗ​വ​ർ​ണ​ർ ബി​ശ്വ​ഭൂ​സ​ൺ ഹ​രി​ച​ന്ദ​ൻ ആ​ണ് ബ​ഹു​മ​തി കെ.​സു​ന്ദ​രേ​ശ​ന് സ​മ്മാ​നി​ച്ച​ത്.

ഒ​ഡീ​ഷ സ്‌​പെ​ഷ്യ​ൽ ഡി​ജി ല​ളി​ത് ദാ​സ് ഐ​പി​എ​സ്, പ്രൊ ​എ​പി പാ​ധി, ഡോ ​പ്ര​ബോ​ധ് മൊ​ഹ​ന്തി, യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വി​ദ​ഗ്ധ​ൻ ഡോ. ​ഹെ​ന​റി ബോ​സ്‌​മാ​ൻ, ജെ​എ​സ്എ​ൽ റ​സി​ഡ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ബ​റാം കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.