വി​ല്‍​ഡേ​ഴ്സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ല്‍ കെെ​യ​ടി​ച്ച് പു​ടി​ന്‍
Saturday, November 25, 2023 11:25 AM IST
ജോസ് കുമ്പിളുവേലില്‍
ബ​ര്‍​ലി​ന്‍: നെ​ത​ര്‍​ല​ന്‍​ഡി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യ ഫ്രീ​ഡം പാ​ർ​ട്ടി​ക്ക് (പി​വി​വി) ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ

ഗീ​ർ​ട് വി​ൽ​ഡേ​ഴ്സ് ന​യി​ക്കു​ന്ന ഫ്രീ​ഡം പാ​ർ​ട്ടി​ക്ക് 150 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ 37 സീ​റ്റ് നേ​ടി​യി​രു​ന്നു. ഇ​ട​തു സ​ഖ്യ​ത്തെ​യാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ട​തു സ​ഖ്യ​ത്തി​ന് 25 സീ​റ്റാ​ണു കി​ട്ടി​യ​ത്.

പി​വി​വി അ​വ​ഗ​ണി​ക്കാ​നാ​ത്ത ശ​ക്തി​യാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നും വി​ൽ​ഡേ​ഴ്സ് പ​റ​ഞ്ഞു. 76 സീ​റ്റാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. പി​വി​വി​യു​ടെ വി​ജ​യം യൂ​റോ​പ്പി​ലാ​കെ ആ​ശ​ങ്ക സൃ​ഷ്‌‌​ടി​ക്കു​ന്നു​ണ്ട്.


ഡ​ച്ച് ട്രം​പ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന വി​ൽ​ഡേ​ഴ്സ് തീ​വ്ര ഇ​സ്‌​ലാം​വി​രു​ദ്ധ, കു​ടി​യേ​റ്റ​വി​രു​ദ്ധ നി​ല​പാ​ടു​ള്ള വ്യ​ക്തി​യാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ​യും എ​തി​ർ​ക്കു​ന്ന‌‌​യാ​ളാ​ണ്.

യു​ക്രെ​യ്നി​നു​ള്ള സൈ​നി​ക പി​ന്തു​ണ നി​ര്‍​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ല്‍​ഡേ​ഴ്സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ റ​ഷ്യ​യ്ക്കും പു​ടി​നും അ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.