ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, November 24, 2023 4:28 PM IST
ല​ണ്ട​ൻ: കേ​ര​ള ക​ല​യും സാം​സ്കാ​രി​ക ത​നി​മ​യും യു​കെ​യി​ലും യൂ​റോ​പ്പി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ ക​ള​രി​പ്പ​യ​റ്റ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് യു​കെ​യി​ലെ എ​ഡ്‌​മ​ണ്ട​നി​ലു​ള്ള റെ​യ്ൻ​ഹാം പ്രൈ​മ​റി സ്‌​കൂ​ളി​ൽ വ​ച്ച് ഒ​രു ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കും. എ​ഡ്‌​മ​ണ്ട​നി​ലു​ള്ള ഏ​ഞ്ച​ൽ ഇ​ന്ത്യ​ൻ ഡാ​ൻ​സ് സ്കൂ​ളു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ക​ള​രി​പ്പ​യ​റ്റി​ൽ നി​ര​വ​ധി വേ​ൾ​ഡ് റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ മാ​സ്റ്റ​ർ മ​നു സു​നി​ൽ കു​മാ​റാ​ണ് പ​രി​ശീ​ല​ന ക​ള​രി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഭു​വ​നേ​ഷ് - 07862273000, ആ​ർ​ച്ച - 07552218883, ജ​യ്‌​സ​ൺ ജോ​ർ​ജ് - 07841613973.

[email protected]