ജ​ര്‍​മ​ന്‍ പ്രൊ​ട്ട​സ്റ്റ​ന്‍റ് സ​ഭാ മേ​ധാ​വി രാ​ജി​വ​ച്ചു
Thursday, November 23, 2023 4:44 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന പ്രൊ​ട്ട​സ്റ്റ​ന്‍റ് ദൈ​വ​ശാ​സ്ത്ര​ജ്ഞ​യാ​യ ആ​നെ​റ്റ് കു​ര്‍​ഷ​സ് രാ​ജി​വ​ച്ചു. സ​ഭ​യ്ക്കു​ള്ളി​ലെ ലൈം​ഗി​കാ​തി​ക്ര​മം മ​റ​ച്ചു​വ​ച്ചു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചാ​ണ് അ​വ​ര്‍ രാ​ജി​വച്ച​ത്.

ആ​നെ​റ്റ് കു​ര്‍​ഷ​സ് ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ദേ​ശീ​യ പ്രൊ​ട്ട​സ്റ്റ​ന്‍റ് ച​ര്‍​ച്ച് ഫെ​ഡ​റേ​ഷ​നാ​യ ഇ​കെ​ഡി​യു​ടെ മേ​ധാ​വി ആ​നെ​റ്റ് കു​ര്‍​ഷ​സ് ഏ​റ്റ​വും മു​തി​ര്‍​ന്ന പ്രൊ​ട്ട​സ്റ്റ​ന്‍റ് പു​രോ​ഹി​ത​യാ​ണ്.

ലൈം​ഗി​ക​ കേസ് മറച്ചുവച്ചു എന്ന സ​മീ​പ​കാ​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ള്‍ രാ​ജി​വയ്ക്കു​മ്പോ​ള്‍ പ​റ​ഞ്ഞു. എ​ങ്കി​ലും ഈ ​പ്ര​ശ്നം ത​ന്നെ​യാ​ണ് രാ​ജി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​ര്‍​ഷ​സ് പ​റ​ഞ്ഞു.


ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ലെ പൊ​തു​വി​ശ്വാ​സ​ത്തി​ന് കോ​ട്ടം ത​ട്ടി​യ​താ​യും അ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മ​തി​ച്ചു. ഇ​കെ​ഡി​യു​ടെ ഉ​ന്ന​ത ദൈ​വ​ശാ​സ്ത്ര​ജ്ഞ​ന്‍ എ​ന്ന പ​ദ​വി ഒ​ഴി​യു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് കു​ര്‍​ഷ​സ്.