ഒവിബിഎസ് ആരംഭിച്ചു
Sunday, November 12, 2023 12:40 PM IST
ഷിബി പോൾ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്ററീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഈ വര്‍ഷത്തെ ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു.

ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് പതാക ഉയർത്തിയാണ് ഒവിബിഎസിന് തുടക്കം കുറിച്ചത്. എബി മാത്യു, ഷാജി ഫിലിപ്പ് കടവിൽ, ബ്രദർ റോബിൻ അലക്സ് മാത്യു, ജയ്മോൻ ചാക്കോ, കോശി പ്രസാദ്, അനീഷ് പി ജോയ് എന്നിവർ സമീപം.

മുഖ്യ തീം നമുക്ക് പ്രാർത്ഥിക്കാം (1 Thessalonians 5:17) എന്നതാണ്. ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് ബ്രദർ റോബിൻ അലക്സ് മാത്യു ആണ്.