ഡ​ൽ​ഹി ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്‌​സേ​ന​യെ ഡി​എം​എ ആ​ദ​രി​ച്ചു
Thursday, November 2, 2023 4:40 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്‌​സേ​ന​യെ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.

ആ​ന്ധ്രാ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്‌, ഹ​രി​യാ​ന, ക​ർ​ണാ​ട​ക, കേ​ര​ളം, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ത​മി​ഴ്നാ​ട്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ, ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്, ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ദി​നം "ഏ​ക് ഭാ​ര​ത് ശ്രേ​ഷ്ഠ ഭാ​ര​ത്' ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നടത്തി‌യ പരിപാടിയിൽ വച്ചാണ് ഗവർണറെ ആ​ദ​രി​ച്ച​ത്.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഡി​എം​എ ഉ​പ​ദേ​ഷ്‌​ടാ​വ്‌ ബാ​ബു പ​ണി​ക്ക​ർ എ​ന്നി​വ​ർ പൂ​ക്ക​ളും പൊ​ന്നാ​ട​യും ഗവർണർക്ക് ന​ൽ​കി.