ബൈ​ബി​ൾ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം
Sunday, October 22, 2023 11:09 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഹൗ​സ്ഘാ​സ്‌ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന നാ​ല് ദി​വ​സ​ത്തെ ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ക്ലാ​സു​ക​ൾ സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളാ​യ ഡീ​ക്ക​ൻ ഷി​ജോ​യും ജ​യ്സ​ണും സ​ൺ​ഡെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൗ​സ്ഖാ​സ്‌ സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഒ​വി​ബി​എ​സ് ക്ലാ​സു​ക​ൾ​ക്കു വി​കാ​രി ശോ​ഭ​ൻ ബോ​ബി, ട്ര​സ്റ്റി അ​നി​ൽ വി. ​ജോ​ൺ, സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളാ​യ ഡീ​ക്ക​ൻ ഷി​ജോ, ജ​യ്സ​ൺ, ഹെ​ഡ് മാ​സ്റ്റ​ർ പി.​എം. സാ​മു​വേ​ൽ, മ​റ്റു അ​ധ്യ​പ​ക​രും നേ​തൃ​ത്വം ന​ൽ​കും.

ഫാ. ​ഷാ​ജി ജോ​ർ​ജ്, സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​ജി ഉ​മ്മ​ൻ, ക​ൺ​വീ​ന​ർ ഒ.​ജോ​യി​ക്കു​ട്ടി, സ​ജി ജോ​ൺ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.