തിരുനാൾ പ്രദക്ഷിണം നടത്തി
Tuesday, October 17, 2023 12:23 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ബുരാഡി സെന്‍റ് മറിയം ത്രേസ്യ ചർച്ചിൽ തിരുനാൾ പ്രദക്ഷിണം നടത്തി. വികാരി റവ. ഫാ. ആന്‍റണി കളത്തിൽ, കൈക്കാരൻ ഇഗ്നേഷ്യസ് ജോസഫ്, പ്രകാശ് ജോസഫ്, ജോസഫ് എബ്രഹാം കൺവീനർമാർ, ആന്‍റണി പീറ്റർ കൈക്കാരൻ എന്നിവർ നേതൃത്വം നൽകി.

റൈറ്റ്. റവ.ഡോ. ജോസ് പുത്തൻവീട്ടിൽ, സഹായ മെത്രാൻ ഫരീദാബാദ് -ഡൽഹി രൂപത, തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജോൺസൻ കുന്നതെട്ട്, ഫാ. അമൽ ചെറ്റുംഗൽ എന്നിവർ സഹകാർമികരായി.