ന്യൂഡൽഹി: ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇന്ന് വെെകുന്നേരം 6.30ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് സ്വീകരണം നൽകും.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിരുന്നു.
എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ചാണ്ടി ഉമ്മന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്.