ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് ഡൽഹി ശ്രീനാരായണ കേന്ദ്ര
Tuesday, September 26, 2023 1:34 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. ദ്വാരകയിലെ ശ്രീനാരായണ ഗുരു ആത്മീയ സമുച്ചയത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

ഗുരുപൂജ, ഭജന, പ്രസാദ വിതരണം (ഭണ്ഡാര) എന്നിവയും സമാധി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്‍റ് എൻ. അശോകൻ, വൈസ് പ്രസിഡന്‍റ് ജി. ശിവശങ്കരൻ, ട്രഷറർ കെ. സുന്ദരേശൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എൻ. കുമാരൻ, കൃഷ്ണകുമാർ, ഒ.എസ്. ബിനു, സതി സുനിൽ, വി.എസ്. സുരേഷ് കൂടാതെ മുൻ ഭാരവാഹികളായ സി. ചന്ദ്രൻ, പത്തിയൂർ രവി, ദിവാകരൻ, വസന്ത ദിവാകരൻ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.