ഡ​ൽ​ഹി ഐ​ഐ​ടി​യി​ൽ ദ​ളി​ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Saturday, September 2, 2023 10:24 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ദ​ളി​ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

ഡ​ൽ​ഹി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ ബി​ടെ​ക് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി അ​നി​ൽ കു​മാ​റി​നെ​യാ​ണ് (21) തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​ടെ​ക് മാ​ത്ത​മാ​റ്റി​ക്സ്-​ക​മ്പ്യൂ​ട്ടിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​നി​ൽ.

ചി​ല പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ അ​നി​ൽ ആ​റു മാ​സ​മാ​യി ഹോ​സ്റ്റ​ലി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഡ​ൽ​ഹി ഐ​ഐ​ടി കാ​മ്പ​സി​ൽ മ​റ്റൊ​രു ബി​ടെ​ക് മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ആ​യു​ഷ് ആ​ഷ്‌​ന എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്.