1500 പേ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കാ​ൻ സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Thursday, August 31, 2023 1:19 PM IST
ജെയിംസ് ചാക്കോ
സി​ഡ്നി: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സി​ഡ്‌​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​മാ​യ സി​ഡ്‌​മ​ൽ "പൊ​ന്നോ​ണം 23'ന്‍റെ ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ ബു​ധ​നാ​ഴ്ച​യോ​ടെ വി​റ്റു​തീ​ർ​ന്നു.

സ്റ്റാ​ൻ​ഹോ​പ്പ് ഗാ​ർ​ഡ​ൻ​സി​ലു​ള്ള സി​ഡ്‌​മ​ൽ ഓ​ണം വി​ല്ലേ​ജി​ൽ രാ​വി​ലെ എ​ട്ടി​ന് അ​ത്ത​പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം നാ​ലു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു കാ​ഴ്ച​ക​ളു​മാ​യി ഒ​രു​ക്കു​ന്ന ഓ​ണം വി​ല്ലേ​ജ് ഈ വ​ർ​ഷ​ത്തെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഓ​ണം വി​ല്ലേ​ജി​ലു​ള്ള കേ​ര​ള ത​ട്ടു​ക​ട, ഇ​ന്ത്യ​ൻ സ്‌​പൈ​സ് കാ​ർ​ട്ട് എ​ന്നീ ത​ട്ടു​ക​ട​ക​ളി​ൽ നി​ന്ന് ബ്രേ​ക്ഫാ​സ്റ്റും നാ​ട​ൻ സ്‌​നാ​ക്കു​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങാ​വു​ന്ന​താ​ണ്.

ഇ​തു കൂ​ടാ​തെ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ഓ​ണം ഫോ​ട്ടോ ബൂ​ത്ത്, 360 ഡി​ഗ്രി വീ​ഡി​യോ ബൂ​ത്ത് എ​ന്നി​വ​യും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. രാ​വി​ലെ 11.30 നു ​സി​ഡ്‌​നി​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി ഉ​ൾ​പ്പെ​ടെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​രം​ഭി​ക്കും.

ര​സ​ക​ര​മാ​യ നാ​ട​ൻ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഇ​ൻ​ഡോ​സ്‌ റി​ഥം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മേ​ള​നം, സി​ഡ്‌​നി​യു​ടെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥി​ന്‍റെ മ​ക​നും യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യു​മാ​യ വി​സ്മ​യ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടും.


സി​ഡ്‌​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ Multicultural NSW മാ​യി ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന പൊ​ന്നോ​ണം 23ന്‍റെ Title Sponsor Telsim, Partner Sponsor Nexa Homes, Platinum Sponsor Rent-a-Space Self Storage, Gold sponsors Commonwealth Bank Australia and Famous Kitchens എ​ന്നി​വ​രാ​ണ്‌.

Dezire Mortgage Solutions ആ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ. മീ​ഡി​യ പാ​ർ​ട്നെ​ർ​സ് - SBS Malayalam, Metro Malayalam Australia, Malayaleepathram & Sydney Malyalees Channel.