സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, August 22, 2023 10:36 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു.

റ​വ.​ഡി​ക്ക​ൻ ആ​രോ​ൺ ജോ​ൺ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ കെ ​ജേ​ക്ക​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും, ക​ൺ​വീ​ന​ർ​മാ​രാ​യ സി. ​ഐ. ഐ​യ്പ്പ്, ജേ​ക്ക​ബ് പി. ​ഓ. എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ച്ചു.

ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളാ​യ സ​ൺ​ഡേ സ്കൂ​ൾ, എം.​ജി.​ഒ.​സി.​എ​സ്.​എം., യു​വ​ജ​ന പ്ര​സ്ഥാ​നം, പ്രാ​ർ​ഥ​ന ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക ദി​ന​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.