ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു.
നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, റവ.ഫാ. ഡോ.റെനീഷ് ഗീവർഗീസ് എബ്രഹാം, യുവജന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.