വൃദ്ധന് തുണയായി സന്നദ്ധ പ്രവര്‍ത്തകര്‍
Tuesday, August 15, 2023 10:39 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ എ​യിം​സ് പ​രി​സ​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട വി​ശ്വം​ഭ​ര​നെ(75) ബി​പി​ഡി കേ​ര​ള ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​നി​ല്‍, സ​രി​ത വി​ഹാ​ര്‍ ശാ​ന്തി ആ​ശ്ര​മ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടി​ല്‍ നി​ന്ന് വ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സു​മ​തി(68) ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ആ​ണെ​ന്നും ഭാ​ര്യ​യെ കാ​ണു​വാ​ന്‍ എ​ത്തി​യ​താ​ണെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ എ​യിം​സി​ലെ മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍ ചാ​രു​ല​ത ശ​ശി​ധ​ര​ന്‍ ബി​പി​ഡി കേ​ര​ള ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ ടി.​കെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


ടി.​കെ. അ​നി​ല്‍, സ​ജി, സോ​ണി​യ മാ​ത്യു, അ​ഡ്വ​ക്കേ​റ്റ് ദീ​പ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ശ്വം​ഭ​ര​നെ ജ​സോ​ള ശാ​ന്തി ആ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​യിം​സി​ലെ മെ​ഡി​ക്ക​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് അ​ദേ​ഹ​ത്തി​നെ മാ​റ്റി​യ​ത്.