ന്യൂഡൽഹി: സെപ്റ്റംബർ ഏഴ് ജന്മാഷ്ടമി ദിവസത്തിൽ മെഹറോളി വൃന്ദാവനം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭ യാത്ര സംഘടിപ്പിക്കുന്നു. വാർഡ് ഒന്ന് യോഗമായ മന്ദിർ നിന്നും വാർഡ് നാല് എംസിഡി സ്കൂൾ വരെയാണ് ശോഭായാത്ര.
ഇതിന്റെ നടത്തിപ്പിനായി ടി.കെ. അനിൽകുമാർ, വേണു സജയൻ (ആഘോഷ പ്രമുഖന്മാർ), എ. നന്ദകുമാർ, സത്യനാരായണൻ, മനോജ് ബാബു, രാജേന്ദ്രൻ നാരായണൻ (രക്ഷാധികാരികൾ), രഞ്ജിത്ത് കുമാർ (സഹ ആഘോഷപ്രമുഖ), പ്രദീപ് വി.എം (ട്രെഷറർ) എന്നിവരടങ്ങുന്ന 50 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.