ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധിനഗർ മാർക്കറ്റിൽ പ്ലൈവുഡ് കടയിൽ വൻ തീപിടിത്തം. ആളപായമോ പരിക്കോ ഉണ്ടായതായി റിപ്പോർട്ടില്ല. ബുധനാഴ്ച പുലർച്ചെ 3.30നാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേനയുടെ 11 യൂണിറ്റുകൾ സ്ഥലത്ത് എത്തി തീയണച്ചു. കടയുടെ പിൻഭാഗത്തുനിന്നാണ് തീപടർന്നത്. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.